2022 ൽ സ്റ്റേഡിയത്തിൽ വന്നു കളി കണ്ട ആരാധകരുടെ ശരാശരി കണക്ക് ഇതാ, ആദ്യ നൂറിൽ ബ്ലാസ്റ്റേഴ്‌സും

2022 ൽ സ്റ്റേഡിയത്തിൽ വന്നു കളി കണ്ട ആരാധകരുടെ ശരാശരി കണക്ക് ഇതാ, ആദ്യ നൂറിൽ ബ്ലാസ്റ്റേഴ്‌സും
(Pic credit :Twitter )

ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധക കൂട്ടായ്മുള്ള ക്ലബ്‌ നമ്മുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സാണ്. ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ ഏതു ഒരു ക്ലബ്ബും കൊച്ചിയിൽ കളിക്കാൻ ഭയപെടുകയാണ്. ഇപ്പോൾ രസകരമായ ഒരു കണക്ക് പുറത്ത് വിട്ടിരിക്കുകയാണ് പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റ്. എന്താണ് ആ കണക്ക് എന്ന് നമുക്ക് പരിശോധിക്കാം.

To ourWhatsapp Group

To Join Click here

2022 ൽ സ്റ്റേഡിയത്തിൽ വന്നു കളികൾ കണ്ട ആരാധകരുടെ ശരാശരി കണക്കാണ് ട്രാൻസ്ഫർ മാർക്കറ്റ് പുറത്ത് വിട്ടിരിക്കുന്നത്. പല പ്രീമിയർ ലീഗ് ക്ലബ്ബുകളും ഹോളണ്ട് ക്ലബ്ബായ പി എസ് വി ക്കും മുകളിലാണ് ഈ ലിസ്റ്റിൽ ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥാനം.ബാർസലോണയാണ് ഈ ലിസ്റ്റിൽ ഒന്നാമത്.83,194 ആണ് ന്യൂ ക്യാമ്പിൽ ഈ കൊല്ലം കളി കാണാൻ വന്നവരുടെ ശരാശരി ലിസ്റ്റ്.

To our Telegram

To Join Click here

പ്രീമിയർ ലീഗ് ക്ലബ്ബുകളായ ബ്രെയട്ടണും വോൾസവും ഹോളണ്ട് വമ്പന്മരായ പി എസ് വി യുമെല്ലാം ബ്ലാസ്റ്റേഴ്‌സിന് താഴെയാണ് ഈ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്.31,554 എന്നാ ശരാശരി കണക്കിലാണ് ഈ കൊല്ലം കൊച്ചിയിൽ കളി കാണാൻ വന്ന ആരാധകരുടെ നിരക്ക്.ലോകത്തിൽ 69 ആം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

ഈ ലിസ്റ്റിലെ ആദ്യത്തെ അഞ്ചു ക്ലബ്ബുകളും അവരുടെ ശരാശരി കണക്കും താഴെ രേഖപെടുത്തുന്നു.

1. എഫ് സി ബാർസലോണ - 83,194

2.ബോറുസിയ ഡോർട്ട്മുണ്ട് - 81,032

3. ബയേൺ മ്യുണിക്ക്‌ - 75,007

4. മാഞ്ചേസ്റ്റർ യുണൈറ്റഡ് -74,184

5.എ സി മിലാൻ - 72,656

Our Facebook Page

To Join Click here